00:00
04:03
ഏതോ പാട്ടിൻ ഈണം, ഒന്നായ് കേട്ടൂ നമ്മൾ
ഏതോ മേഘരാഗം, ഒന്നായ് കണ്ടൂ നമ്മൾ
മിഴിയാൽ പറഞ്ഞ മധുരമാമൊഴിയേ
നെഞ്ചിൽ നെഞ്ചിൽ ചേർത്തു നമ്മൾ
ഏതോ പാട്ടിൻ ഈണം, ഒന്നായ് കേട്ടൂ നമ്മൾ
♪
ഈ വഴിയേ, പുലരൊളി തിരി തെളിയേ
നീ അണയേ വെയിലഴകിലിതാ
ഞാൻ അറിയേ, ജനലഴിയുടെ അരികേ
നിൻ ചിരിയോ ഹിമകണമഴയായ്
പറയാതെ, അറിയാതെ, അനുരാഗം മനമാകെ
പ്രണയമിതൊരുപുഴയുടെ ഇരുകരകളിലിതളണിയുകയോ
ഏതോ പാട്ടിൻ ഈണം, ഒന്നായ് കേട്ടൂ നമ്മൾ
ഹോ, ഏതോ മേഘരാഗം, ഒന്നായ് കണ്ടൂ നമ്മൾ
♪
നാം അലയേ ഒരു പകലിനു ചിറകായ്
പാതിരയിൽ ഒരു കനവലിയേ
നോവലയിൽ തഴുകിടുമൊരു വിരലായ്
നീ അരികേ പനിമതിമലരായ്
അടരാനോ അരുതാതെ, ഉടലാകെ ഉയിരായ് നീ
ഇരുവരുമനുനിമിഷവുമൊരുനിനവതിൽ സുഖമുരുകുകയോ
ഏതോ പാട്ടിൻ ഈണം, ഒന്നായ് കേട്ടൂ നമ്മൾ
ഏതോ ഏതോ മേഘരാഗം, ഒന്നായ് കണ്ടൂ നമ്മൾ
മിഴിയാൽ പറഞ്ഞ മധുരമാമൊഴിയേ
നെഞ്ചിൽ നെഞ്ചിൽ ചേർത്തു നമ്മൾ